എനിക്ക് നിന്നെ വിട്ടു പോകാൻ പറ്റില്ല…1

Posted on

മ്മ്. പൊക്കോളാൻ പറഞ്ഞു

അജിൻ : എനിക്ക് നീ അന്ന് ഹോസ്പിറ്റലിൽ കിടന്നപ്പോൾ മനസ്സിലായതാ.അവർ അതിനുള്ള തയ്യാറെടുപ്പിൽ ആണെന്ന് നീ എന്റെ വീട്ടിൽ നിന്നോടാ….

ഞാൻ : എടാ ഞാൻ ഒരു പൊട്ടൻ ആയിരുന്നല്ലേ. ഇത്രെയും നാൾ. എന്തൊക്കെയോ ചെയ്ത് ഇന്ന് ഓർക്കുമ്പോൾ അതിനൊന്നും ഒരു അർത്ഥവും ഇല്ല അല്ലെ.. എന്നാലും എനിക്ക് എന്താടാ മനസ്സിലാകാഞ്ഞത്.. ഇത്രെയും ഒക്കെ അവർ കാണിച്ചിട്ട്

അജിൻ : നീ അത്‌ വിട് അളിയാ എന്നായാലും നീ അറിയണ്ടത് അല്ലെ…..

ഞാൻ : മ്മ് മിക്കവാറും നാളെ തന്നെ പോകും ഞാൻ പാലക്കാട്‌ അവർ ഒരു ജോലി ശെരി ആക്കിയിട്ടുണ്ട്… താമസവും ഉണ്ട്

അജിൻ : നീ എന്തിനാടാ പോണേ ഇവിടെ നില്ക് അവർ പോട്ടെ പോണേൽ

ഞാൻ : പോടാ നിനക്ക് അത്‌ പറയാ. ഒന്നുല്ലങ്കിൽ ഇത്രെയും നാൾ എന്നേ വളർത്തി വലുതാക്കിയില്ലേ അത്‌ തന്നെ പോരെ. ആദ്യം കേട്ടപ്പോ വിഷമം ആയി.. പിന്നെ ഞാൻ അത്‌ accept ചെയ്താടാ…..

മദ്യം കിട്ടാതെ വിഷമത്തിൽ ഞങ്ങൾ തിരിച്ചു പോയി…….

ഞാൻ വീണ്ടു വീട്ടിൽ കേറി…. എന്റെ വീട് അല്ല എന്ന് തോന്നിയങ്കിലും…. സന്തോഷത്തോടെ.. അവിടെ നിന്നും ഇറങ്ങാൻ തീരുമാനിച്ചു….. നാളെ അല്ലെ മറ്റെന്നാൾ…….. ഇറങ്ങാൻ തീരുമാനിച്ചു……..

ബാഗ് എല്ലാം പാക്ക് ചെയ്തു……. റെഡി ആക്കി വെച്ച്….. പിറ്റേന്ന് എഴുന്നേറ്റപ്പോൾ ഉച്ചക്ക് 3 മണി കഴിഞ്ഞിരുന്നു……

പല്ലൊക്കെ തേച് ഹാൾ ഇൽ ചെന്ന്…. അമ്മ ഭക്ഷണം കൊണ്ട് തന്നു… ഒന്നും മിണ്ടിയില്ല. നേരെ പോലും നോക്കിയില്ല. താഴെ നോക്കി ഉള്ളിലേക്ക് പോയി….

.

ഞാൻ അതിൽ നിന്നും ഒന്നും കഴിച്ചില്ല കഴിക്കാൻ തോന്നില്ല 2 ദിവസം ആയി എന്തെങ്കിലും കഴിച്ചിട്ട്…….. പക്ഷെ അതിന്റെ ഒരു ബുദ്ധിമുട്ടും തോന്നീട്ടില്ല..

മുറിയിൽ ചെന്ന് ഫോൺ എടുത്തു.. അജിന്റെ 40 മിസ്സ്ഡ് കാൾ…… അനുപമ യുടെയും ഉണ്ടായിരുന്നു… അതിൽ.

അവൻ ഇത് വീട്ടിൽ പറഞ്ഞിട്ടുണ്ടാകും. അവന്റെ അനിയത്തി വഴി അവളും അറിഞ്ഞു കാണും എന്ന് എനിക്ക് മനസ്സിലായി….

എല്ലാവർക്കും സഹതാപം തരംഗം തുടങ്ങി കാണും……. ഞാൻ മനസ്സിൽ പറഞ്ഞു….

ഞാൻ അപ്പൊ തന്നെ അവളുടെ അക്കൗണ്ടിലേക്ക് 40000 രൂപ അയച്ചു കൊടുത്തു……

കുറച്ചു കഴിഞ്ഞു അവൾ വിളിക്കാൻ തുടങ്ങി.. ഞാൻ എടുത്തില്ല… ഇടാത്തടവില്ലാതെ പിന്നേം പിന്നെ വിളിച്ചോണ്ടിരുന്നു……. അവസാനം ഞാൻ ബ്ലോക്ക്‌ ചെയ്തു….. പുറത്തേക്ക് ഇറങ്ങി… അജിന്റെ വീട്ടിൽ ചെന്നതും……

അവന്റെ അച്ഛന്റെ അമ്മേടേം മുഖം കണ്ടപ്പോൾ എനിക്ക് മനസ്സിലായി അവൻ പറഞ്ഞിട്ടുണ്ടെന്ന്…..

ഞാൻ : അവനെന്തേ

അവൻ പുറത്തേക് പോയതാ ഇപ്പൊ വരും കേറി ഇരിക്ക്

ഇല്ല ഞാൻ പോൺ അവൻ വരുമ്പോൾ എന്നേ ഒന്ന് വിളിക്കാൻ പറ

മോനെ പോകല്ലേ…. അവന്റെ അമ്മ അടുത്തോട്ടു വന്ന്..

അവൻ എല്ലാം പറഞ്ഞായിരുന്നു ഇന്നലെ….. മറ്റുള്ളവരെ പോലെ ഞങ്ങൾക്കും അറിയാം ആയിരുന്നു.. എല്ലാം…… മോൻ ഇതിന്റെ പേരിൽ വിഷമിച്ചിരിക്കരുത് കേട്ടോ

ഏയ്യ് അതൊക്കെ എപ്പോഴേ വിട്ടു……..ഞാൻ പോട്ടെ അവൻ വരുമ്പോൾ വിളിക്കാൻ പറ……

ഞാൻ അവിടെ ഉള്ള ഒരു പാറ യുടെ മുകളിൽ പോയി ഇരുന്നു…. അവിടെ ഇരുന്നു രണ്ടെണ്ണം അടിക്കുമ്പോൾ ഉള്ള സുഖo ആഹാ……………

അജിൻ വിളിച്ചു കുറച്ചു കഴിഞ്ഞപ്പോൾ

ഡാ എവിടെടാ

ഞാൻ നമ്മടെ കുഞ്ഞൻ പറയുടെ മുകളിൽ ഉണ്ട്

അഹ് ഞാൻ ഇപ്പൊ വരാം

അവൻ ഉടനെ തന്നെ വന്ന്

അജിൻ : മേടിച്ചാലോ ഒരെണ്ണം..

ഞാൻ : എടാ വാറ്റ് കിട്ടുവോ

വാറ്റോ നോക്കട്ടെ എന്നും പറഞ്ഞു ഫോൺ എടുത്ത് ആരെക്കെയോ വിളിക്കാൻ തുടങ്ങി……..

നീ എവിടെ ഇരിക്ക് ഞാൻ ഇപ്പൊ വരാം എന്നും പറഞ്ഞു അവൻ പോയി.1 മണിക്കൂർ കഴിഞ്ഞിട്ടും അവനെ കാണുന്നില്ല… സമയം 6 മണി ആയി ഇരുട്ട് വീഴാൻ തുടങ്ങി………

ഫോൺ റിങ് ചെയ്യാൻ തുടങ്ങി…… ഒരു പരിജയം ഇല്ലാത്ത നമ്പർ ഞാൻ എടുത്തു..

ഞാൻ : ഹലോ

അഹ് ഹലോ ഞാനാ അഞ്ജനായ

ആഹ്ഹ് പറ

ചേട്ടൻ ഉണ്ടോ കൂടെ…… ഇണ്ടായിരുന്നു ഇപ്പൊ ഇല്ല. കുറച്ചു കഴിയുമ്പോൾ വരും

ആണോ നിങ്ങൾ എവിടെ ഉള്ളത്…

ഞങ്ങൾ കുഞ്ഞൻ പറയുടെ മുകളിൽ ഉണ്ട്

വെള്ളമടി ആയിരിക്കും അല്ലെ

ഏയ്യ് അല്ല

ചേട്ടൻ വരുമ്പോൾ വിളിക്ക്……… ഒന്ന്

ഞാൻ ഓർത്ത് ഇവൾ എന്ത് അവനെ വിളിക്കാതെ എന്നേ വിളിച്ചത്….. പിന്നീട് ആണ് എനിക്ക് കാര്യം മനസ്സിലായത്….. അനുപമ ആയിരിക്കും അവളെ കൊണ്ട് വിളിപ്പിച്ചത്……

അപ്പോഴേക്കും അജിൻ വാറ്റും ആയി എത്തി……

അജിൻ : ഡാ കിട്ടി കിട്ടി

ഞാൻ : ഇതെവിടെന്ന് കിട്ടിയെടാ…..

അജിൻ : അപ്പം തിന്ന പോരെ കുഴി എണ്ണനാ

എന്ത് മൈരെങ്കിലും എണ്ണം നീ വേഗം ഒഴിക്ക്….

ദൃതി വെക്കല്ലേ തരാം

ഒരെണ്ണം പച്ചക്ക് പിടിപ്പിച്ചപ്പോൾ എന്തെന്നില്ലാത്ത ആശ്വാസം… ബാക്കിയുള്ള വിഷമംങ്ങൾ എല്ലാ അതിൽ എരിഞ്ഞു പോയ പോലെ……….

അവൻ ഒരെണ്ണം അടിച്ചിട്ട് മാറ്റി വെച്ച്. അവൻ എന്തോ ഇഷ്ടപ്പെട്ടില്ലന്ന് തോന്നുന്നു…

ആ സമയം ഞാൻ 4 എണ്ണം അകത്താക്കി. കയ്യും കാലുമൊക്കെ കുഴഞ്ഞു തുടങ്ങി…….. പിന്നേം കുടിക്കാൻ തുടങ്ങിയപ്പോൾ അവൻ പറഞ്ഞു

എടാ മതിയട ഇപ്പൊ തന്നെ ഓവർ ആയി…

ഞാൻ : നീ ആരാടാ മൈര് എന്റടുത്തു പറയാൻ…..

എടാ നിന്നെ കാണാൻ ആാാ ഡോക്ടർ ഇപ്പൊ വരും ഇങ്ങോട്….

ഞാൻ : അവളോട് വല്ല കാലിന്റെടേലേക്കും പോകാൻ പറ…

എന്റെ ബോധം നഷ്ടപ്പെട്ടു കൊണ്ടിരുന്നു….. ഞാൻ ആരെ ഒക്കെയോ തെറി പറഞ്ഞു കൊണ്ടിരുന്നു..

ആ കുപ്പിയിൽ നിന്നും നേരിട്ട് കുറച്ചു കുടിച്ചത് മാത്രം എനിക്ക് ഓർമ ഉണ്ട്……

ആരോ തലയിൽ താടാവുന്നത് പോലെ തോന്നി ഞാൻ കണ്ണ് തുറന്നു. പെട്ടന്ന്

ആാാ കൈ വലിച്ചത് പോലെ എനിക്ക് തോന്നി……

കണ്ണ് തുറന്ന് ആദ്യം കണ്ടത് അനുപമ യെ ആണ്.. അവളുടെ കണ്ണുകൾ കലങ്ങി നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. ഞാൻ നോക്കിയതും അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ താഴെലേക്ക് ഒഴുകി അത്‌ എന്റെ കയ്യിൽ വീണു…..

ഞാൻ പയ്യെ എഴുനേറ്റ്.. ഞാൻ വീണ്ടു icu ഇൽ ആയിരുന്നു….. ആണ്ന്ന് എനിക്ക് മനസ്സിലായി……

ഞാൻ : എന്നേ ആരാ മൈര് ഇങ്ങോട് കൊണ്ട് വന്നേ..

അനുപമ : ഞാനാണ് എന്നും പറഞ്ഞു കരയാൻ തുടങ്ങി….

ഞാൻ : ഓ എല്ലാം അറിഞ്ഞു കാണും അല്ലെ. സഹതാപം കണ്ണുനീർ ആയിരിക്കും അല്ലെ…..

അവൾ ഒന്ന് മിണ്ടിയില്ല …… അന്ന് വന്ന ഡോക്ടറെ തന്നെ കുറച്ചു കഴിഞ്ഞു വന്ന്. പക്ഷെ അന്നത്തെ അത്രോം ചൂടില ല്ലായിരുന്നു…..

ഡോക്ടർ : തനിക്ക് ഇത് തന്നേനല്ലേ പണി .. പുള്ളി ചിരിച്ചു കൊണ്ട് ആണ് പറഞ്ഞത്

ഞാൻ : ഡോക്ടർ ഇന്ന് ഡിസ്ചാർജ് ചെയ്യുവോ….

ഏയ്യ് അന്നത്തെ പോലെ അല്ല..

ഇപ്പൊ നിങ്ങൾക് കുറച്ചു. വെള്ളo കുടിച് നോക്ക് അപ്പൊ അറിയാം നിങ്ങളുടെ അവസ്ഥാ….. അന്ന നാളത്തിലെ പ്രോബ്ലം ഉണ്ട്.. ആന്റി ബിയോട്ടിക്‌ എടുക്കണം 5 ദിവസം എങ്കിലും ഇവിടെ കിടക്കണം…..

കുറച്ചു കഴിഞ്ഞ് അനുപമ വന്നു

ഞാൻ മൈന്റ് ചെയ്തില്ല……. എന്റെ അടുത്ത് വന്നിരുന്നു കയ്യ് പിടിച്ചു എന്നിട്ട് സോറി പറഞ്ഞു.

ഞാൻ : സോറിയോ എന്തിന്

അനുപമ : ഞാൻ അന്ന് അങ്ങനെ ഒക്കെ പറഞ്ഞില്ലേ…. ഫോൺ വിളിച്ചിട്ട് എടുത്തില്ലല്ലോ….അഞ്ജന പറഞ്ഞപ്പോൾ ആണ് ഞാൻ എല്ലാം അറിയുന്നത്…….

ഞാൻ ഒന്നും മിണ്ടിയില്ല

അനുപമ : ഒരു 5 ദിവസം ഇവിടെ കിടക്കണം. ബില്ല് ന്റെ കാര്യം ഒന്നും ഓർക്കണ്ട.. എല്ലാം ഒന്ന് നോർമൽ ആയിട്ടു പോകാം……

ഞാൻ ഒന്നും മിണ്ടിയില്ല.. അവൾ പോയി പിന്നെ പിറ്റേദിവസം ആണ് വന്നത്..

ഡെയിലി 3 നേരം ഇൻജെക്ഷൻ ഉണ്ട്. കറക്റ്റ് സമയത്ത് ഫുഡ് നേഴ്സ് കൊണ്ട് തരും…. ഫുഡ് എന്ന് വെച്ചാൽ പച്ച കഞ്ഞി എറിവൊന്നും കഴിക്കാൻ പാടില്ലെന്നെ ഡോക്ടർ പറഞ്ഞു.. വയർ കരിഞ്ഞു കാണുo ആയിരിക്കും എനിക്ക് തോന്നി… വെറും വയറ്റിൽ വാറ്റ് ഒക്കെ കുടിച്ചാൽ പിന്നെ എങ്ങനെ കരിയാതിരിക്കും അല്ലെ…

അജിൻ വിളിച്ചു അപ്പോൾ

എടാ എങ്ങനെ ഉണ്ട്

കുഴപ്പമില്ല

എടാ എന്നേ ആരാ ഇവിടെ കൊണ്ട് വന്നത്…

അജിൻ : എടാ അന്ന് നീ അടിച്ചു ഓഫ്‌ ആയി കഴിഞ്ഞപ്പോൾ എന്റെ അനിയത്തിയും ആ ഡോക്ടറും കൂടെ വന്നു.. നിന്റ കിടപ്പ് കണ്ട് ഞങ്ങൾ 3 പേരും കൂടെ ആണ് ഹോസ്പിറ്റലിൽ എത്തിച്ചത് .. നീ അന്ന് അവരുടെ കാറിൽ വെച്ച് അവരെ ഏത് തെറിയ പറഞ്ഞതെന്ന് വല്ലതും ഓർമ്മയുണ്ടോ

ഞാൻ : ആര് ഞാനോ ഇല്ലടാ എനിക്ക് ഒന്നും ഓർമ ഇല്ല..

എന്നാ ഓർക്കണ്ട ആ ഡോക്ടറുടെ വീട്ടുകാരെ വരെ നീ അന്ന് തെറി പറഞ്ഞു…..

ഞാൻ : എന്നിട്ട് അവൾ എന്നോടൊന്നും പറഞ്ഞില്ലല്ലോ..

അജിൻ : മനപ്പൂർവം പറയാതെത് ആയിരിക്കും അവർ അന്ന് വണ്ടിൽ ഇരുന്നു കരയുന്നുണ്ടായിരുന്നു..

ആണോ ഞാൻ വിളിക്കാടാ ഓക്കേ വെച്ചോ

പിറ്റേന്ന് രാവിലെ 9 മണി അയാപ്പോൾ അനുപമ വന്ന് അന്ന് ചിരിച് കൊണ്ട് ആണ് വന്നത്…. ആ ചിരി എനിക്ക് ഇഷ്ടമായിരുന്നു….

അനുപമ : എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ….. ഞാൻ ഇല്ല എന്ന് മുഖത്തു നോക്കാതെ പറഞ്ഞു….

അനു : ഞാൻ op കഴിയുമ്പോൾ വരാം. വേറെ ഒന്നും ആലോചിച്ചു ടെൻഷൻ ഒന്നും അടിക്കണ്ടാട്ടോ….. എന്തെകിലും ആവശ്യം ഉണ്ടെങ്കിൽ ഫോണിൽ വിളിക്കണം….

ഞാൻ ഒന്നും മിണ്ടില്ല

അവൾ പോയി… അന്ന് ഉച്ചക്ക് 1.30 ആയപ്പോൾ ആണ് ഫുഡ് വന്നത്…,.. അത്‌ അനു ആയിരുന്നു കൊണ്ട് വന്നത്…….

അവൾ കഞ്ഞി എടുത്ത് എന്റെ കയ്യിൽ തന്നു എന്നിട്ട് പറഞ്ഞു… കുറച്ചു ദിവസം കൂടി കഞ്ഞി കുടിക്ക്. എന്നിട്ട് നമ്മക് പാനി പൂരി ഒക്കെ കഴിക്കാം……. അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു. ഞാനും അവളെ നോക്കി ചിരിച്ചു……

അവൾ അവിടെ ഉള്ളത് എനിക്ക് ഒരു ആശ്വാസം ആയിരുന്നു….

ഞാൻ കഞ്ഞി കുടിച്ചു അപ്പോഴേക്കും നേഴ്സ് ഇൻജെക്ഷൻ ആയി വന്നു..

അനു : ഞാൻ എടുത്തോളാം ഇങ്ങോട്ട് തന്നേര്

അനു : തിരിഞ്ഞ് കിടക്ക്.. ഞാൻ അവളെ നോക്കി… നോക്കണ്ട അന്നെത്തെ പോലെ ഒന്നും കുത്തില്ല അവൾ പറഞ്ഞു…

ഞാൻ തിരിഞ്ഞു കിടന്ന് പാന്റ് താഴ്ത്തി കൊടുത്തു.. പയ്യെ ആണ് അവൾ ഇൻജെക്ഷൻ എടുത്തത് അതിൽ ഒരു സുഖവും എനിക്ക് തോന്നി… കുറച്ചു നേരം തിരുമിയും തന്നു….. അതോടു കൂടി അവളോടുള്ള ദേഷ്യം എല്ലാം പോയി ……

അതുകഴിഞ്ഞു ഞാൻ കിടന്നുറങ്ങി……. 6 മണി ആയി എഴുന്നേറ്റപ്പോൾ അവൾ അപ്പോഴും അടുത്തുണ്ട്…

അനു : അഹ് എഴുന്നേറ്റോ…. ഞാൻ എഴുന്നേറ്റിട്ടു പോകാം എന്നും പറഞ്ഞു ഇരിക്കുകയായിരുന്നു…

ഞാൻ : ഇന്നലെ അജിൻ വിളിച്ചായിരുന്നു.. അവൻ ആണ് പറഞ്ഞത് ഞാൻ തന്നെ തെറി പറഞ്ഞെന്നൊക്കെ. എനിക്ക് ഒന്നും ഓർമയില്ല… സോറി

അനു : അത്‌ പോട്ടെ സ്വബോധത്തോടെ അല്ലല്ലോ…. ഇനി അത്‌ ഓർത്ത് ടെൻഷൻ ആകണ്ട…… ഞാൻ പൊക്കോട്ടെ.. നാളെ വരാം രാവിലെ….

ഞാൻ : ശെരി എന്നാ പൊക്കോ പിന്നെ ദേഷ്യം ഒന്നുല്ലല്ലോ.

അനു..:: ഏയ്യ് ഒന്നുല്ല ചിരിച്ചു കൊണ്ട് ആണ് പറഞ്ഞത്. എനിക്ക് സമാധാനം ആയി……

71622cookie-checkഎനിക്ക് നിന്നെ വിട്ടു പോകാൻ പറ്റില്ല…1

Leave a Reply

Your email address will not be published. Required fields are marked *