എനിക്ക് നിന്നെ വിട്ടു പോകാൻ പറ്റില്ല…1

Posted on

വീട്ടിൽ ചെന്നിട്ട് വിളികാം എന്ന് പറഞ്ഞു അവൾ പോയി

പിറ്റേന്ന് എന്നേ വാർഡിലേക്ക് മാറ്റി. അത്‌ കുട്ടികളുടെ വാർഡ് ആയിരുന്നു…. ബാക്കി വാർഡ് കളിൽ ഒഴിവില്ലായിരുന്നു…….

പിറ്റേന്ന് അതായത് 3 ആം ദിവസം….. രാവിലെ അവൾ എന്റടുത്തു വന്നിട്ടേ ഡ്യൂട്ടിയിൽ കേറുള്ളു.. കുറച്ചു നേരം സംസാരിച്ചു…… ഫുഡ് ഞാൻ കൊണ്ട് വന്നിട്ടുണ്ട് ഞാൻ അതും ആയിട്ടു ഉച്ചക്ക് വരാം എന്നും പറഞ്ഞു പോയി…..

ഉച്ചക്ക് രണ്ടു പൊതിച്ചോറ്ഉം ഒരു കയ്യിൽ വെള്ളവും ആയി വലിയ വന്നു.. എന്റെ ബെഡ് ഏറ്റവും അറ്റാതായിരുന്നു അത് കൊണ്ട് വേറെ ശല്യം ഒന്നും ഇല്ല. കുട്ടികളുടെ വാർഡ് ആയത് കൊണ്ട് നല്ല വൃത്തി ഉണ്ടായിരുന്നു……..

വാഴയിലയിൽ പൊതിഞ്ഞു കൊണ്ട് വന്നതിൽ എരിവ് ഇല്ലാതെ 4 കൂട്ടം കറിയും പപ്പടംവും ഉണ്ടായിരുന്നു….

ഞാൻ : ഇത് ആരാ ഉണ്ടാക്കിയെ..

അനു : അമ്മ

ചോദിച്ചില്ലേ ആർക്കാണ് എന്ന്

മ്മ് ചോദിച്ചു ഞാൻ ഫ്രണ്ട് നെ ആണെന്ന് പറഞ്ഞു.. ഞങ്ങൾ ഫുഡ് കഴിച്ചു അവൾ വേസ്റ്റ് ഒക്കെ കളഞ്ഞു എന്റടുത്തു വന്ന്.. കസേരയിൽ ഇരുന്നു….

ആ വാർഡ് ഇൽ ഉള്ള എല്ലാവരും ഞങ്ങളെ തന്നെ നോക്കുണ്ടായിരുന്നു… വേറെ ഒന്നും കൊണ്ടല്ല അവൾ ഡോക്ടർ മാരുടെ കോട്ടും ഇട്ടിട്ടുണ്ടായിരുന്നു സ്റ്റേതെസ്കോപ്പും കഴുത്തിൽ ഉണ്ടായിരുന്നു…………

അപ്പോഴേക്കും ഉച്ചക്കുള്ള ഇൻജെക്ഷൻ എത്തി. അത്‌ അവൾ വാങ്ങി നേഴ്സ് നെ പറഞ്ഞു വിട്ടു…..

ഞാൻ : ഇത് തീർന്നില്ലേ കുത്തി കുത്തി ഇപ്പൊ ചരിഞ്ഞു കിടക്കാൻ പറ്റുന്നില്ല.. .. അത്‌ പറഞ്ഞിട്ട് കാര്യം ഇല്ല ഇതൊക്കെ കുടിക്കുമ്പോൾ ഓർക്കണം തിരിഞ്ഞു കിടക്ക്…. ഞാൻ തിരിഞ്ഞു കിടന്നു….. ഇൻജെക്ഷൻ എടുത്ത് തിരുമി തന്നു…..

ഞാൻ ഭിത്തിയിൽ ചാരി ഇരുന്നു അവൾ ഓപ്പോസ്റ്റ് ആയിട്ട് കട്ടിലിൽ ഇരുന്നു…. അവൾ കുറെ സെൽഫി യും എന്റെ ഫോട്ടോ ഒക്കെ എടുത്ത് എന്നിട്ട് അതിൽ ഒരെണ്ണം വാട്സ്ആപ്പ് dp ഇട്ട് സ്റ്റാറ്റസും ഇട്ട്…. കുറെ സംസാരിച്ചു.. മറ്റുള്ള കാര്യങ്ങൾ എന്നേ അലട്ടിയതെ ഇല്ല ആാാ ദിവസങ്ങളിൽ……

അങ്ങനെ 5 ആം ദിവസം വന്നെത്തി…..

രാവിലെ അവൾ വന്നു

ഞാൻ : എടി ഇന്ന് ഡിസ്ചാർജ് ചെയ്യുവോ

അത്‌ ഞാൻ ഉച്ചക്ക് വരുമ്പോൾ പറയാം. ഇൻജെക്ഷൻ ഒക്കെ തീർന്ന്. നോക്കട്ടെ ഉച്ചക്ക് പറയാം….

ഞാൻ : എന്നാ ഞാൻ ഒന്ന് പുറത്തേക്ക് പോയിട്ട് വരട്ടെ ഇവിടെ ഇരുന്നു ബോർ അടിക്കുന്നു…..

അനു : വേണ്ട വേണ്ട ഇവിടെ ഇരുന്നാൽ മതി. എന്നിട്ട് അപ്പുറത്തെ ബെഡിലെ കൊച്ചിന്റെ അമ്മേനോട് പറഞ്ഞു.. ചേച്ചി ഈ ആൾ ഇവിടെന്ന് എങ്ങോടെലും പോകുന്നത് കാണുകയാണേൽ ഞാൻ വരുമ്പോ പറയണം…

ആഹ്ഹ ഡോക്ടറെ പറയാം..

എന്നേ നോക്കി തല ആട്ടി പോയി… എന്നിട്ട് അവളുടെ ലാപ്ടോപ് ആയി വന്നു…. ഇതിൽ ഏതെങ്കിലും സിനിമ കാണും അതും കണ്ട് കൊണ്ടിരുന്നോ. അവളുടെ ഹെഡ്സെറ്റും തന്നു….

ആപ്പിൾ മാക് ബുക്ക്‌ പ്രൊ. പണ്ട് തൊട്ടേ ഇത് ഒരെണ്ണം മേടിക്കണം എന്ന് ഒരാഗ്രഹം എനിക്ക് ഉണ്ടായിരുന്നു…..

ഞാൻ അതിൽ കുറെ ഫോട്ടോസ് ഉം നോക്കി അവളുടെ കുറെ ടിക് ടോക് വീഡിയോസ് ഉണ്ടായിരുന്നു അത്‌ കണ്ട് ചിരിച് ചിരിച് ഞാൻ ഒരു വഴി ആയി…

ഉച്ച ആയപ്പോൾ അവൾ വന്നു…

ഞാൻ : നിന്റെ കുറെ ദുരന്തം ടിക് ടോക് വീഡിയോസ് ഉണ്ടല്ലോ………

അനു : തന്നോട് അര അതൊക്കെ നോക്കാൻ പറഞ്ഞെ. എല്ലാം കണ്ട

ഞാൻ : ചിരിച് കൊണ്ട് പറഞ്ഞു ആാാാ

അവൾ അത്‌ എന്റ നിന്നും മേടിച്……

ഞാൻ : പിന്നെ ഡിസ്ചാർജിന്റെ കാര്യം പറ……….

അനു : അത്‌ പിന്നെ…. ഡിസ്ചാർജ് ചെയ്താലും റസ്റ്റ്‌ എടുക്കണം ഫുഡ് ഒക്കെ നോക്കണം….

ചോദിക്കുന്നത് കൊണ്ട് എന്നെ ഒന്നും പറയരുത് വീട്ടിൽ ലോട്ട് ആണോ പോകുന്നത്…..

ഞാൻ : അഹ് പോണം പോയി ബാഗും എടുത്ത് യാത്ര പറഞ്ഞു ഇറങ്ങണം..

അനു : എന്നാ 2 ആഴ്ച കൂടെ ഇവിടെ നിൽക്.. ലാപ്ടോപ് ഇവിടെ വെച്ചോ… അപ്പൊ ബോർ അടിക്കൂല്ല…….

ഞാൻ : രണ്ട് ആഴ്ച പോയിട്ട് രണ്ട് ദിവസം പോലും ഞാൻ ഇനി ഇവിടെ നിൽക്കില്ല……. ഇപ്പൊ ഇവിടെ എത്ര ആയി ബില്ല്……

അനു : അത്‌ ഞാൻ കൊടുത്തോളം അതിനിന്റെ കാര്യം ഒന്നും ഓർക്കണ്ട എന്റെ ശമ്പളത്തിന്ന് പിടിച്ചോളും…..

ഞാൻ : ഞാൻ തരാം കുറച്ചു സമയം വേണം…..

അനു : എനിക്ക് വേണ്ട…….അപ്പൊ ഇനി എങ്ങോട് പോകാനാ പ്ലാൻ

പാലക്കട് ഒരു ജോലി റെഡി അക്കിട്ടുണ്ടല്ലോ തത്കാലം അങ്ങൊട് പോകാം…..

അനു : ഞാൻ ഒരു കാര്യം പറയട്ടെ

പറ

തത്കാലം ഇവിടെ ഹോട്ടലിൽ നിൽക്കുന്ന. എവിടെ തന്നെ ജോലി റെഡി ആകം

ഞാൻ : ഏയ്യ് ഞാൻ ഇവ്ട്ന്ന് പോകും ഈ നാട് തന്നെ ഞാൻ വെറുത്തു…….

ഞങ്ങൾ ഇതോക്ക്കെ പറയുമ്പോളും അവളുടെ മുഖത്തെ ചിരി മഞ്ഞിരുന്നു…..

നീ എനിക്ക് ഒരു ഹെല്പ് ചെയ്യണം രാത്രി എന്റെ കൂടെ കാറും ആയി വീട് വരെ വരണം ബാഗ് ഇച്ചിരി വലുതാ അത്‌ എടുക്കണം പകൽ പോയാൽ ആളുകൾ മൊത്തം കാണും….

അനു : മ്മ്

3 മണി ആയപ്പോൾ ഡിസ്ചാർജ് ചെയ്ത്.. അവൾ എന്റടുത്തു വന്ന്…. ഒരു ഹോട്ടലിൽ റൂം ബുക്ക്‌ ചെയ്തിട്ടുണ്ട് അവിടെ നില്ക് തത്കാലം ഇവിടെ തന്നെ നില്ക്..

ഏയ്യ് ഞാൻ ഇല്ല………

6 മണി ആയപ്പോൾ ഞങ്ങൾ ഹോസ്പിറ്റലിൽ നിന്നും ഇറങ്ങി. അവളുടെ കാറിൽ കേറി…. അവൾ ചോദിച്ചു എങ്ങോട് ആണ് പോകേണ്ടത്.. ഇപ്പൊ വീട്ടിൽ പോണോ……

ഞാൻ : എന്നാ വാ ഇപ്പൊ തന്നെ പോകാം ഇനി ആരെ നോക്കാൻ ആണല്ലേ…….

ഞങ്ങൾ വീടിനു മുമ്പിൽ നിർത്തി വണ്ടി

ഞാൻ : വരുന്നുണ്ടോ ഉള്ളിലോട്ടു..

അനു : ഞാൻ ഇല്ല…. ഞാൻ ചിലപ്പോ എന്തെങ്കിലും പറഞ്ഞു പോകും…

ഞാൻ : എന്നാ ഇവിടെ ഇരുന്നോ പെട്ടന്ന് വരാം….

ഞാൻ ഉള്ളിൽ ചെന്ന്… അവർ 3 പേരും ചായ കുടിക്കുകയായിരുന്നു… എന്നെ നോക്കി..

ഞാൻ : ബാഗ് എടുക്കാൻ വന്നതാണ്….

അവർ അകത്തോട്ടു പോയി ഞാൻ മുറിയിൽ പോയി. ബാഗ് രണ്ടും എടുത്ത് കട്ടിലിൽ വെച്ച്… ഒന്നു കൂടി അവിടെ നോക്കി വേറെ എന്തെങ്കിലും ഉണ്ടോന്ന്…. ഒന്നും ഇല്ല….. അതിൽ നിന്നും ഇറങ്ങാൻ ഒരു മടി പോലെ 27 വർഷo അവിടെ അല്ലായിരുന്നോ……

എത്ര ഒക്കെ കണ്ട്രോൾ ചെയ്താലും മനുഷ്യൻ അല്ലെ കരഞ്ഞു പോകും… മുറി അടച്ചു കുട്ടി ഇട്ടു കുറച്ചു നേരം അവിടെ ഇരുന്നു കരഞ്ഞു…..

ആരോ വാതിലിൽ മുട്ടി….. ഞാൻ കണ്ണും തുടച്ചു. വാതിൽ തുറന്ന് അച്ഛൻ ആയിരുന്നു…. ആൾ ഒരു ഫയൽ എന്റെ കയ്യിൽ തന്നിട്ട് പോയി..

ഞാൻ മുറി അടച്ചു അത്‌ തുറന്നു നോക്കി എന്റെ പഴയ ഫോട്ടോസ് ആയിരുന്നു വേറെ എന്തൊക്കെയോ ഉണ്ട് ഞൻ അധികം നോക്കൻ പോയില്ല. കണ്ണ് ഒക്കെ തുടച്ചു എന്നെന്നേക്കുമായി ആാാ വീടിനോട് വിട പറയാൻ പോകുന്നു …..

ആ ഒരു നിമിഷം ഞാൻ ആഗ്രഹിച്ചു അവർ എന്റെ യഥാർത്ഥ അച്ഛനും അമ്മമ്മയും ആയിരുന്നെങ്കിൽ എന്ന്…..

രണ്ടു ബാഗും എടുത്ത് വെളിയിൽ കൊണ്ട് വെച്ച്… ഒന്നും കൂടെ അകത്തു ചെന്ന്…. അവർ തല കുമ്പിട്ടു ഇരിക്കുന്നു……..

ഞാൻ : ഞാൻ പോണു…. ഞാൻ അവകാശo ഒന്നും ചോദിച്ചൊന്നും വരില്ല…….

ഈ നാട്ടിൽ നിന്നും പോകാൻ തീരുമാനിച്ചു…

ഞാൻ : ഇതെന്താ ആരും നോക്കാതെ..

എടാ നീ പേടിക്കണ്ട നിന്റെ കല്യാണം നടക്കും ഞാൻ അനിയനോട് പറഞ്ഞു……

അപ്പൊ എല്ലാരോടും ഒരിക്കൽ കൂടി.. നന്ദി. ഇത്രയും നാൾ ഒന്നും അറിയിക്കാതിരുന്നതിന്. ഭക്ഷണം തന്നതിന്. മകനെ പോലെ നോക്കിയതിനു……… എല്ലാത്തിനും….. ഇത് പറഞ്ഞതും…. എന്റെ ശബ്ദം ഇടറാൻ തുടങ്ങി.. എന്നാ ശെരി എന്നും പറഞ്ഞു .. ബാഗും എടുത്ത് ഗേറ്റ് ഇൽ ലേക്ക് നടന്നു. തിരിഞ്ഞു നോക്കില്ല……..

ഓരോ ചുവട് വയ്ക്കുമ്പോഴും. ഹൃദയത്തിൽ ആരോ ചുറ്റിക കൊണ്ട് അടിക്കുന്ന പോലെ കണ്ണിൽ നിന്നും കണ്ണുനീർ ആണ പൊട്ടി ഒഴുകുന്നത് പോലെ ഒഴുകി.. പുറത്തിറങ്ങി ഉള്ളിലേക്ക് നോക്കി… വാതിൽ അടച്ചിരുന്നു..

തിരിഞ്ഞതും അനുപമ കാർ ന്റെ ഡിക്കി തുറന്നു വെളിയിൽ നിൽപുണ്ടായിരുന്ന്.. അത്രയും നാൾ കണ്ട എന്നേ അല്ല അവിടെ അവൾ കണ്ടത്….. കണ്ണ് മുഴുവൻ കലങ്ങി.. പൊട്ടി കരയുന്നില്ലന്ന് മാത്രം…. ഇത് കണ്ട് അവളുടെ കണ്ണും നിറയുന്നുണ്ട്….. അടുത്ത വീട്ടിലെ ആളുകൾ ഒക്കെ നോക്കുന്നുണ്ട്….. ഞങ്ങളെ അത് കണ്ടപ്പോൾ തന്നെ ഞാൻ ബാഗ് താഴെ വെച്ച് കാറിൽ കേറി ഇരുന്നു…. കരയാൻ തുടങ്ങി… അവൾ ബാഗ് എടുത്തു വെച്ച് ഉടനെ വന്ന് വണ്ടി എടുത്ത്…….

മുന്നോട്ട് പോയി….. ഞാൻ ഡാഷ് ബോർഡ് ഇൽ തലയും വെച്ച് കിടന്ന്……

പെട്ടന്ന് വണ്ടി നിന്നു ഞാൻ തല പൊക്കി നോക്കി അത്‌ ഒരു 5 സ്റ്റാർ ഹോട്ടലിന്റെ മുമ്പിൽ ആയിരുന്നു….

ഞാൻ : എന്താ ഇവിടെ…….

ഇന്ന് ഇവിടെ നിൽകാം……

വേണ്ട എന്നേ റെയിൽവേ സ്റ്റേഷൻ ഇൽ വിട്ടാൽ മതി……

അനു : ഇന്ന് പോകണ്ട നാളെ പോകാം

എനിക്ക് ഒന്നും ചെയ്യാൻ ഉള്ള ഒരു മനസ്സ് ഇല്ലായിരുന്നു… അവൾ റിസപ്ഷൻ ഇൽ പോയിട്ട് തിരിച്ചു വന്നു എന്നിട്ട്. വരാൻ പറഞ്ഞു.. ഞാൻ വളുടെ പുറകെ പോയി തല കുനിച്ചു ആണ് പോയത് മറ്റുള്ളവരെ നോക്കാൻ എനിക്ക് കഴിയുന്നില്ല…. ഒരു റൂമിൽ ചെന്ന്…..

അവൾ പുറത്തേക് ഇറങ്ങിയതും. ഞാൻ കട്ടിലിൽ കിടന്നു കരയാൻ തുടങ്ങി….. ആശുപത്രിയിൽ ഇൽ കിടന്നപ്പോളോ. അവർ എന്നോട് ഇത് പറഞ്ഞപ്പോഴോ എനിക്ക് ഇത്ര വിഷമം ഇല്ലായിരുന്നു..

എന്നാൽ ഇന്ന് ആരും ഇല്ല ഒറ്റപെട്ട പോലെ ഒക്കെ തോന്നുന്നു….

ദൈവങ്ങൾ കുറെ സമ്മാനങ്ങൾ തന്നിട്ട്. ഒരു ദിവസം എല്ലാം തട്ടി തെറുപ്പിച്ച പോലെ……

അപ്പോഴേക്കും അവൾ എന്റെ രണ്ടു ബാഗും എടുത്തു കൊണ്ട് വന്ന്……

ബെഡിൽ കമഴ്ന്നു കിടന്ന് കരയുന്ന എന്നെ കണ്ട് അവളും കരയാൻ തുടങ്ങി..

എന്റെ എടുത്ത് വന്നിരുന്നു……..

എന്റെ തലയിൽ കൈ വെച്ച് ഞാൻ തല പൊക്കി… കണ്ണ് തുടച്ചു…….

ഞാൻ : താൻ പൊക്കോ എന്നാ സമയം ഇത്രെയും ആയില്ലേ…..

മ്മ് ഞാൻ പൊക്കോളാം

ഞാൻ : താങ്ക്സ് താനും കൂടെ ഇല്ലായിരുന്നേൽ ഞാൻ തകർന്നു പോയേനെ…….. പിന്നെ ഒരു ഹെല്പ് കൂടി ചെയ്യുവോ

അനു : എന്താ പറ

ഞാൻ : ഉറങ്ങാൻ ഉള്ള മരുന്ന് എന്തെങ്കിലും ഒന്ന് കുത്തി വെക്കുവോ അല്ലാതെ ഉറങ്ങാൻ പറ്റുമെന്ന് തോന്നുന്നില്ല…..

അത്‌ വേണോ

വേണം പ്ലീസ്…. അനു : ഞൻ പുറത്ത് പോയി മേടിച്ചിട്ട് വരാം

ഒരു 15 മിനുട്ട് കഴിഞ്ഞു അവൾ വന്ന്…. ഇൻജെക്ഷൻ എടുത്ത് കുറച്ച് കഴിഞ്ഞു ഞാൻ ഉറങ്ങി പോയി ……

കഠിനമായ തല വേദന എടുത്താണ് ഞാൻ എഴുന്നേറ്റത്.. ഫോൺ എടുത്ത് സമയം നോക്കി 3 മണി ഫോൺ വെച്ച് കട്ടിലിൽ കിടന്നതും സൈഡിൽ ചാരി ഇരുന്നു അവൾ ഉറങ്ങുന്നു

ഞാൻ : അയ്യോ ഇവൾ പോയില്ലേ…. ഞാൻ അവളെ തട്ടി വിളിച്ചു. അവൾ ഞെട്ടി എഴുനേറ്റു…

നീ പോയില്ലേ

അനു : ഇല്ല

ഞാൻ : എടൊ വീട്ടുകാർ എന്ത് വിചാരിക്കും താൻ എന്താ പോകഞ്ഞേ. ഈശ്വരാ ആരേലും അറിഞ്ഞാൽ തന്റ കാര്യം……

അനു : പേടിക്കണ്ട ഞാൻ വീട്ടിൽ വിളിച്ചു പറഞ്ഞു നൈറ്റ്‌ ഷിഫ്റ്റ്‌ നിൽക്കണം എന്ന്..

അപ്പോൾ ആണ് എനിക്ക് സമാധാനം ആയത്. ഇല്ലേൽ ഇനി അവളുടെ വീട്ടുകാരുടെ ഇടിയും കൂടെ കൊള്ളണം….

തല പൊട്ടുന്നത് പോലെ …

സഹികെട്ടു ഞാൻ അവളോട് പറഞ്ഞു

എടൊ തല പൊട്ടുന്ന പോലെ വേദന എടുക്കുന്നു…

അവൾ ഉടനെ തലയുടെ രണ്ടു വശവും പിടിച്ചു നോക്കി… എന്നിട്ട് ഇലക്ക്ട്രിക് കെട്ടിലിൽ വെള്ളം ച്ചുടാക്കി. എന്നോട് ആവി പിടിക്കാൻ

പറഞ്ഞു.. ആവി പിടിച്ചപ്പോൾ ഒന്ന് കുറഞ്ഞു………

വീണ്ടു കട്ടിലിൽ കിടന്ന്….

ഞാൻ : തനിക് ഒരു ബുദ്ധിമുട്ട് ആയല്ലേ…..

അനു : മര്യാദക് അവിടെ കിടന്നു ഉറങ്ങ് എന്ന് പറഞ്ഞു എന്റെ തലയിൽ കൈവെച്ചു…..

ഞാൻ : എടൊ താൻ ഇവിടെ കിടന്നോ പേടിക്കണ്ട

അനു: പേടി ഉണ്ടെങ്കിൽ എത്രയും നേരം ഞാൻ ഇവിടെ നില്കുവോ…..

ഞങ്ങൾ അവിടെ കിടന്ന്….. ഞാൻ ഉറങ്ങി… രാവിലെ എഴുന്നേറ്റപ്പോൾ അവൾ എന്റെ കൈ ചേർത്ത് പിടിച്ചു നല്ല ഉറക്കം ആയിരുന്നു….

എനിക്ക് ആദ്യ അനുഭവം ആയിരുന്നു അത്‌. ഞാൻ പയ്യെ കൈ വലിച്ചു. അപ്പോൾ അവൾ എഴുനേറ്റ്…….. എന്നോട് സോറി പറഞ്ഞു….

ഏയ്യ് കുഴപ്പമില്ല……. എനിക്ക് എപ്പോഴോ അവളെ ആരൊക്കെയേ ആയി കഴിഞ്ഞിരുന്നു…. പക്ഷെ അതിനെ എന്റെ മനസ് അനുവദിച്ചില്ല…….

71622cookie-checkഎനിക്ക് നിന്നെ വിട്ടു പോകാൻ പറ്റില്ല…1

Leave a Reply

Your email address will not be published. Required fields are marked *