എനിക്ക് നിന്നെ വിട്ടു പോകാൻ പറ്റില്ല…1

Posted on

ഞാൻ : സമയം ഇത്രയും ആയില്ലേ താൻ പൊക്കോ വീട്ടിൽ അവർ അന്വേഷിക്കും…..

ഞാൻ പോയിട്ട് വരാം…. അവൾ അവളുടെ ബാഗും എടുത്ത് ഇറങ്ങാൻ നേരം എന്നേ കെട്ടിപിടിച് കവിളിൽ ഒരുമ്മ തന്നു…. എന്നിട്ട് പറഞ്ഞു

ആരും ഇല്ലന്ന് ഒന്നും കരുതരുത് കേട്ടോ…..

വിഷമിച്ചിരിക്കരുത്. വേറെ ഒന്നും ആലോചിക്കേണ്ട സന്തോഷം ആയിട്ടു ഇരിക്ക് ഞാൻ പോയിട്ട് വരാം…….

അവൾ പോയി….

ഞാൻ ദൈവമേ എന്തൊക്കെ ആണ് നടക്കുന്നത്. അവൾക്ക് എന്നോട് ഇപ്പൊ തോന്നുന്നത് എല്ലാം എന്റെ അവസ്ഥാ കണ്ടിട്ട് ആയിരിക്കും…. ഞാൻ മനസ്സിൽ പറഞ്ഞു…..

ഉച്ചക്ക് മുൻപ് അവൾ വന്നു.. ഞാൻ ഉറക്കത്തിൽ ആയിരുന്നു ഫോണിൽ വിളിച്ചപ്പോൾ അനു എഴുന്നേറ്റത്.. വാതിൽ തുറക്കാൻ പറഞ്ഞു….

വാതിൽ തുറന്നു. അവൾ അകത്തു വന്നു..

അനു : ഫുള്ള് ടൈം ഉറക്കം ആണോ

മ്മ്

അനു : വല്ലതും കഴിച്ചോ.

എനിക്ക് വേണ്ട വിശപ്പില…..

അനു : അത്‌ പറഞ്ഞാൽ എങ്ങനെ ഭക്ഷണം കഴിക്കണ്ടേ…..

അവൾ എന്റെ ബാഗ് തുറന്നു. അതിൽ ഞാൻ ആ ഫയൽ വെച്ചിരുന്നു….

അത്‌ എടുത്തിട്ട് അവൾ അവിടെ തന്നെ വെച്ച്…….

ഞാൻ : അത്‌ ഇങ്ങ് എടുത്തേ.

അവൾ അത്‌ കൊണ്ട് വന്ന് എന്റെ കയ്യിൽ തന്നു.

ഞാൻ : ഇന്നലെ പോരാൻ നേരം തന്നതാ.. അച്ഛൻ

അവൾ എന്റെ അടുത്തിരുന്നു. ഞാൻ തുറന്നു. എന്റെ പഴയ കുറച്ച് ഫോട്ടോസ്… അത്‌ അവൾ എന്റെ കയ്യിൽ നിന്നും വാങ്ങിച്ചു. നോക്കാൻ തുടങ്ങി…..

പിന്നെ അതിൽ ഒരു കോൺവെന്റ് ന്റെ വിലാസവും ഉണ്ടായിരുന്നു…. വേറെ എന്തൊക്കെയോ ഉണ്ടായിരുന്നു……

ഞാൻ : ദേ ഇത് കണ്ട എന്റെ വീടിന്റെ അഡ്രെസ്സ് കിട്ടി… അവൾ എന്നേ നോക്കി

വീണ്ടും എന്റെ കണ്ണുകൾ നിറയാൻ തുടങ്ങി..

അനു : അയ്യേ ദേ ഫോട്ടോ കണ്ട. എന്ത് ക്യൂട്ട് ആണ്…..

ഞാൻ : അത്‌ കൊണ്ട് ആയിരിക്കും അവർ എന്നേ ദത്ത് എടുത്തത്.. അല്ലെ തനിക്ക് അറിയോ ഞാൻ നേരത്തെ സ്വയം പറയുവായിരുന്നു. എന്റെ അമ്മേടെ സൗന്ദര്യം അനു എനിക്ക് കിട്ടിയതെന്ന്……

ഇന്ന് അവർ എന്റെ അമ്മ അല്ലാതെ ആയിരിക്കുന്നു…

എന്റെ ശെരിക്കും ഉള്ള അമ്മ ആര്ർയിരിക്കും…. അമ്മയെ കുറിച് ഓർത്തപ്പോൾ തന്നെ എന്റെ കണ്ട്രോൾ എല്ലാം പോയി…

ആ സമയം അവൾ എന്റെ കണ്ണ് തുടച്ചു. എന്നേ ചേർത്ത് പിടിച്ചു…… എന്നിട്ട് ചോദിച്ചു

എന്നേ കല്യാണം കഴിക്കുവോ……

ഒരു നിമിഷം ഞാൻ ഒന്ന് ഞെട്ടി….

അനു : തമാശ പറഞ്ഞതല്ല കാര്യം പറഞ്ഞതാ. എനിക്ക് വേറെ ആരെയും ആ സ്ഥാനത് കാണാൻ പറ്റില്ല…….

ഞാൻ : ഏയ്‌ അതൊന്നും ശെരിയാകില്ലെടോ. താൻ ഒരു ഡോക്ടർ. ഞാൻ ആരാ.. ഇപ്പൊ പറയാൻ ഒരു വിലാസം പോലും ഇല്ല. തന്റെ വീട്ടുകാർ നല്ല തറവാട്ടുകാർ ആണ്. അവരൊന്നും ഒരിക്കലും സമ്മതിക്കില്ല…..

പിന്നെ ഇന്നലെ താൻ എന്റെ കൂടെ ഇല്ലായിരുന്നെകിൽ ഉള്ള അവസ്ഥ എനിക്ക് ഓർക്കാൻ കൂടി വയ്യ…….

താൻ അത്‌ മറന്നു കള.. ഇപ്പോഴത്തെ എന്റെ അവസ്ഥ കാണുമ്പോൾ ആർക്കായാലും ഇങ്ങനെ ഒക്കെ തോന്നും….. ഞാൻ നാളെ പോകും പാലകട്ടേക്ക് ഇനി ഇങ്ങട് വരില്ല….

എന്റെ മനസ്സിൽ തനിക്ക് എന്നും നല്ല ഒരു സ്ഥാനം ഉണ്ടാകും….. വേറെ ഒന്നും എന്നിൽ നിന്നും പ്രേതീക്ഷിക്കരുത്…..

അനു : എനിക്ക് അറിയില്ല…ഞാൻ എങ്ങോട്ടും വിടില്ല എന്നും പറഞ്ഞു എന്റെ

നെഞ്ചിൽ കിടന്നു കരയാൻ തുടങ്ങി…… ഞാൻ ജോലി ഉപേക്ഷിക്കാം. വീട്ടുകാരുടെ സ്വത്തോ പണമോ ഒന്നും വേണ്ട. നമ്മുക്ക് എവിടെ എങ്കിലും പോയി ജീവിക്കാം.. എന്നേ ഉപേക്ഷിക്കരുത്.. എന്നും പറഞ്ഞു കരയാൻ തുടങ്ങി……

ഞാൻ : എടി ഞാൻ തന്നെ ഒരു കണക്കിനാ നിൽക്കണേ അതിനിടയിൽ നീയും കൂടി.. കരയല്ലേ ……..

ഞാൻ കിടന്നു ഉറങ്ങട്ടെ എന്നും പറഞ്ഞു ഞാൻ മാറി കിടന്ന്..

അവൾ എന്റെ അടുത്ത് കിടന്നു എന്റെ കയ്യിൽ പിടിച്ചു കിടന്ന്…..

അന്ന് വൈകുന്നേരം അവൾ പോകുന്നില്ല എന്ന് പറഞ്ഞു. ഞാൻ നിർബന്ധിച്ചു പറഞ്ഞു വിട്ടു……..

പിറ്റേന്ന്ന് രാവിലെ തന്നെ അവിടെ നിന്നും ഇറങ്ങി ടാക്സി പിടിച്ചു റെയിൽവേ സ്റ്റേഷൻ ഇൽ എത്തി… കിട്ടിയ ട്രെയിനിൽ കേറി എന്നിട്ട് അവളെ വിളിച്ചു….

എടി ഞാൻ പോന്നു പാലക്കാട്ടേക്ക്.. ഹോട്ടൽ ബില്ല് ഞാൻ അടച്ചിട്ടുണ്ട് .

അവിടെ നിന്നും ഒരു പൊട്ടി കരച്ചിൽ മാത്രം ആണ് കേട്ടത്…….. ഞാൻ ഫോണിൽ കട്ട്‌ ചെയ്ത്

ഞാൻ മനപൂർവം ആണ്. അവിടെ നിന്നും പോന്നത്. ഇല്ലെങ്കിൽ ചിലപ്പോൾ എനിക്ക് അവളെ പിരിയാൻ കഴിയുമായിരുന്നില്ല…..

ആ ഒരാഴ്ച കൊണ്ട് അവൾ എനിക്ക് എല്ലാം ആയി മാറി ഇരുന്നു……

വൈകുന്നേരം ഞാൻ പലക്കാട് എത്തി… തിരഞ്ഞു പിടിച്ചു ജോലി കിട്ടിയ കമ്പനി ഇൽ എത്തി.. അവിടെ നിന്നും എല്ലാരും പോയിരുന്നു. സമയം 6 മണി കഴിഞ്ഞിരുന്നു….

പിന്നെ ഒരു ലോഡ്ജ് ഇൽ എത്തി. ഒരു മുറി എടുത്ത് ഒന്ന് കുളിച്ചു….

ഫോണിൽ എടുത്ത്… അവളെ വിളിച്ചു…..

അവൾ ഫോൺ എടുത്തില്ല……. കുറെ വെട്ടം ട്രൈ ചെയ്തു…

അവസാനം വാട്സാപ്പിൽ മെസ്സേജ് അയച്ചു അതിനും റിപ്ലേ ഇല്ല…… അവൾ ഒരു വിധത്തിലും മിണ്ടുന്നില്ല

അടുത്ത ദിവസം രാവിലെ കമ്പനി ഇൽ ചെന്ന്. മാനേജർ കണ്ടു…. ഒരു ലേഡി ആയിരുന്നു…..

ഞാൻ : മാഡം എന്നിട്ട് അപ്പോയ്ന്റ്മെന്റ് ലെറ്റർ കൊടുത്തു

അവരുടെ പേര് പ്രീത. ഒരു 30 വയസ്സ് കാണും……. കാണാൻ ഒക്കെ നല്ല ഉയരം. അതിനനുസരിച്ചുള്ള ശരീരം….. കണ്ടൽ ആരായാലും ഒന്നും അടി മുടി നോക്കും…

പക്ഷെ എനിക്ക് അവരോട് ഒന്നും തോന്നിയില്ല കാരണം മനസിൽ മുഴുവനും അവൾ ആയിരുന്നു…..

പ്രീത : കോട്ടയത്തു ആണല്ലേ വീട്

അതെ

എവിടെ താമസ സൗകര്യം ഉണ്ട്. നിങ്ങൾക് അത്‌ പറ്റും എന്ന് തോന്നുന്നില്ല.. നോക്ക് പറ്റില്ല എന്നുണ്ടേൽ. സെക്യൂരിറ്റി ചേട്ടനോട് പറഞ്ഞാൽ. റെന്റ് നെ വീട് റെഡി ആക്കി തരും…..

ഓക്കേ മാഡം

പ്രീത : പിന്നെ ഈ മാഡം എന്നൊന്നും വിളിക്കണ്ട നമ്മൾ ഏകദേശം ഒരേ പോസ്റ്റ്‌ തന്നെയാ.. പ്രീത എന്ന് വിളിച്ചാൽ മതി…..

എനിക്ക് ഒരു ലെതർ ഫാക്ടറി ഇൽ ആയിരുന്നു ജോലി… മാസം 20000 രൂപ ശമ്പളം…….. താമസം ബംഗാളികളുടെ കൂടെ…. ആദ്യം ദിവസം തന്നെ എനിക്ക് എവിടെ വെറുത്തു….

ഈ ബംഗാളികൾക് ഒരു വൃത്തിയും ഇല്ലെന്ന് അന്ന് മനസ്സിലായി..

പിറ്റേന്ന് തന്നെ സെക്യൂരിറ്റി ചേട്ടനെ കണ്ട് കാര്യം പറഞ്ഞു……

എന്റെ വീടിന്റെ മുകൾ ഭാഗം ഉണ്ട് സർ അത്‌ മതിയോ…..1 മുറി ഹാൾ ബാത്രൂം അടുക്കള…..

എത്രയാ മാസം വാടക

അത്‌ 10000 വരും……….

ഞാൻ : ഒന്ന് കാണാൻ പറ്റുവോ… വൈകുന്നേരം എന്റെ കൂടെ വാാാ

അങ്ങനെ വൈകുന്നേരം ജോലി കഴിഞ്ഞതും അയാളുടെ കൂടെ പോയി വീട് കണ്ട്.. വീട് കാണുന്നതിന് മുന്പേ എനിക്ക് അവിടേം ഇഷ്ടമായി നോക്കാത്ത ദൂരത്തു കൊയ്ത്തു കഴിഞ്ഞ പടത്തിനു സൈഡിൽ ഒരു പുതുമയുള്ള വീട്….. അങ്ങ് അറ്റത് ഒരു മലയും കാണാം..

ഞാൻ : ചേട്ടാ അഡ്വാൻസ് എത്രെ നോക്കുന്നെ

സാറേ അഡ്വാൻസ് ഒന്നും വേണ്ട അത്‌ പിന്നെ ഞാൻ തിരിച്ചു തരേണ്ടതല്ലേ….

ഒരു മാസത്തെ വാടക മുന്പേ തന്നാൽ മതി…….

അപ്പൊത്തന്നെ തിരിച്ചു പോയി….. ബാഗും എടുത്ത് കാശും കൊടുത്തു ആ വീട്ടിൽ കേറി…….

അവിടെ ശങ്കരൻ ചേട്ടനും ( സെക്യൂരിറ്റി ) അയാളുടെ ഭാര്യയും മാത്രേ ഉണ്ടായിരുന്നുള്ളു. മൂന്നു പെൺ മക്കൾ മൂന്നു പേരും കല്യാണം കഴിഞ്ഞു ഭർത്താക്കന്മാരുടെ വീട്ടിൽ ആണ്

പിറ്റേന്ന് ഒരു ഞായർ ആഴ്ച ആയിരുന്നു…… പണ്ട് മുതലേ അടുക്കളയിൽ കേറി ശീലം ഇല്ല….. എന്നാലും ഇനി അതൊന്നും പഠിക്കാതിരിക്കാൻ പറ്റില്ലല്ലോ…….

അവിടെ പാചകം ചെയ്യാൻ ഉള്ള സൗകര്യം ഉണ്ടായിരുന്നു….. യു ട്യൂബ് ഒക്കെ നോക്കി ഓരോന്ന് ഉണ്ടാക്കി നോക്കി ……

അന്ന് അവളെ ഞാൻ കുറെ വെട്ടം ഫോണിൽ ട്രൈ ചെയ്തു അവളോട് പറയാതെ പോന്നതിന്റെ ദേഷ്യം മാറീട്ടില്ലായിരുന്നു….. അവളെ ശെരിക്കും ഞാൻ മിസ്സ്‌ ചെയ്തു….. ആാാ ശബ്ദം ഒന്ന് കേൾക്കാൻ ഞാൻ ആശിച്ചു….. ഒരു വഴിയും ഇല്ലായിരുന്നു…

ഒരു മാസം കഴിഞ്ഞു ആദ്യ ശമ്പളവും കിട്ടി വാടക പോയിട്ട് ബാക്കി 10000 രൂപ ഉണ്ട്…. ഞാൻ ഒറ്റക്കല്ലേ ഉള്ളു എനിക്ക് ജീവിക്കാൻ അത്‌ തന്നെ ധാരാളം…. ആ ഒരു മാസം കൊണ്ട് തന്നെ ഞാൻ എല്ലാം മറന്നു തുടങ്ങി……….

ഇതിടയിൽ ഒരു ദിവസം ഞാനും പ്രീതയും ആയി സംസാരിക്കുന്നതിനിടക്ക്

അവൾ പറഞ്ഞു.. അവളുടെ ഭർത്താവ് അവളെ ഉപേക്ഷിച്ചെന്നും. അവൾക്കൊരു കുട്ടി ഉണ്ടെന്നു……. ഞാൻ അതികം ഒന്നും ചോദിച്ചില്ല………

ഇതിടയിൽ അവളുടെ നോട്ടത്തിലും ഭാവത്തിലും എല്ലാo ഒരു മാറ്റം പോലെ….

സത്യം പറഞ്ഞാൽ പ്രീതയുടെ നോട്ടം കാണുമ്പോൾ എനിക്ക് അനു വിനെ ഓർമ വരും………..

അവളെ എനിക്ക് കിട്ടിയിരുന്നെകിൽ എന്ന് ഞാൻ ആഗ്രഹിച്ചു……. പിന്നെ ഞാൻ മനസ്സിലാക്കി അവനവന്റെ കൊക്കിനു ഓതുംകുന്നത്തെ കൊത്താവൂ…

ഒരു മാസം ആയി അവളുടെ ശബ്ദം എങ്കിലും കേട്ടിട്ട്….. കോട്ടയത്തേക്ക് പോയാലോ എന്ന് വരെ ഞാൻ ആലോചിച്ചു അത്രത്തോളം ഞാൻ അവളെ മിസ്സ്‌ ചെയ്തു….,….

പിന്നെ ഞാൻ ഓർത്ത് വിളിക്കണ്ട എല്ലാം മറന്നു പോട്ടെ അവൾക് നല്ലൊരു ജീവിതം കിട്ടട്ടെ……… എനിക്ക് ഇനി ഇതൊക്കെ പറഞ്ഞിട്ടുള്ളു……..

അടുത്ത ദിവസം ഒരു വെള്ളിയാഴ്ച്ച ആയിരുന്നു……

ഞാൻ ജോലിയിൽ ഫാക്ടറി യിൽ ആയി രുന്നു…..

പ്രീത : അർജുൻ തനിക് ഒരു വിസിറ്റർ ഉണ്ട്…. സെക്യൂരിറ്റി പറഞ്ഞു…..

ഞാൻ റിസപ്ഷൻ ഇൽ ചെന്ന്…..

അത്‌ അനു ആയിരുന്നു.. അവൾ ഒരിക്കലും അവിടെ വരെ വരും എന്ന് ഞാൻ വിചാരിച്ചില്ല……..

എന്നേ കണ്ടതും അവൾ ഓടി വന്ന് കെട്ടിപിടിച് കരയാൻ തുടങ്ങി…… ഇത് കണ്ട് പ്രീത stair ഇൽ നില്കുന്നുണ്ടായിരുന്നു……………… ഞാൻ അവളെ എന്നിൽ നിന്നും മാറ്റി… ഞങ്ങൾ വെളിയിൽ റോഡിലേക്ക് ഇറങ്ങി……

അത്‌ ഒരു വേനൽ കാലം ആയിരുന്നു ഉഷ്ണം കൊണ്ട് തിളച്ചു നിൽക്കുന്ന സമയം….. അവിടെ റോഡ് സൈഡിൽ ഒരു കരിക്ക് ഒക്കെ വിൽക്കുന്നുണ്ടായിരുന്നു

അവിടെ പോയി രണ്ടു കരിക്ക് വാങ്ങി.. അവിടെത്തെ ബെഞ്ചിൽ ഇരുന്നു…….

ഞാൻ : നീ ഇവിടെ വരെ വരുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചില്ല….

അനു : പക്ഷെ ഞാൻ ഫോൺ എടുക്കാതിരുന്നപ്പോൾ. ഞാൻ ഓർത്ത് നീ എന്നേ തിരക്കി വരുമെന്ന്……. പക്ഷെ അത്‌ സംഭവിച്ചില്ല……

ഞാൻ അവളുടെ കൈ ചേർത്ത് പിടിച്ചു…..

അവളെ കണ്ടതോടു കൂടി എന്റെ മനസ്സിന് തണുപ്പ് അനുഭവ പെട്ടു…..

ഞാൻ : അല്ല നീ വീട്ടിൽ നിന്നും എന്തും പറഞ്ഞാണ് പോന്നത്……

അനു : ഫ്രണ്ട് ന്റെ കല്യാണം ഉണ്ടെന്ന് പറഞ്ഞു..

ട്രെയിനിൽ ആണോ വന്നേ

അല്ല കാർ നെ ആണ്

ഞാൻ : നീ ഒറ്റക് ഡ്രൈവ് ചെയ്ത് വന്നോ

അതെ പേടിയായിരുന്നു പിന്നെ ഒരു ധയ്ര്യത്തിൽ പോന്നു..

എനിക്ക് അത്ഭുദം അനു തോന്നിയത്… അവിടെ തന്നെ കാർ ഓടിക്കാൻ പേടി ആയിരുന്നു അവൾക്ക്.. പേടിച്ചു പേടിച്ചൊക്കെ അനു ഓടിക്കുന്നത് തന്നെ….

ഈശ്വരാ ഒരു കുഴപ്പവും കൂടാതെ ഇവിടെ എത്തിച്ചാലോ ഞാൻ മനസ്സിൽ പറഞ്ഞു……

ഞാൻ : എന്നാ വാ നമ്മുക്ക് വീട്ടിൽ പോകാം . ഞാൻ പ്രീതയെ വിളിച് ഹാഫ് ഡേ ലീവ് പറഞ്ഞു. അവളുടെ കാർ നെ വീട്ടിൽ ചെന്ന് ….

താഴെ ശങ്കരേട്ടന്റെ ഭാര്യ ഉണ്ടായിരുന്നു….

അവർ എന്നോട് ചോദിച്ചു ആരാണെന്നു

ഞാൻ : ഫ്രണ്ട് ആണ് ഡോക്ടർ ആണ് ഇവിടെത്തെ ഹോസ്പിറ്റലിൽ ജോയിൻ ചെയ്യാൻ വന്നതാ. രണ്ടു ദിവസം ഉണ്ടാകും ഇവിടെ..

ഞങ്ങൾ മുകളിൽ കേറി… ഉച്ചക്ക് കഴിക്കാൻ ഞാൻ ഒന്നും ഉണ്ടാക്കിയിട്ടില്ല…..

അവൾ പുറത്ത് പോയി കഴിക്കാം എന്ന് പറഞ്ഞു. ഞങ്ങൾ കാറും എടുത്ത് ഹോട്ടലും നോക്കി പോയി.. ഞാൻ ആണ് വണ്ടി എടുത്തത് പണ്ട് കാർ ഞാൻ ഓടിച്ചുണ്ട് ലൈസൻസ് ഉണ്ട്. ആഹ്ഹ് ഒരു ധൈര്യത്തിൽ എടുത്ത്.. കുഴപ്പമില്ലയിരുന്നു ഓടിച്ചിട്ട്………

വഴി അരികിൽ ഒരു നടൻ ഹോട്ടൽ കണ്ട് അവ്ടെന്നു ഊണും കഴിച്ചു…… പുറത്തിറങ്ങി…..

ഞാൻ : വാ കേറൂ ഇവിടെ കാണാൻ പറ്റിയ സ്ഥാലം വല്ലതും ഉണ്ടോന്ന് നോക്കാം….. ഇത് കേട്ടതും അവൾ ഓടി കാറിൽ കേറി ഇരുന്നു…. ഇത് കണ്ട് ഞാൻ പുറത്ത് തന്നെ നിന്നും…..

അനു : വാ പോകണ്ടേ വണ്ടി എടുക്ക്….

ഞാൻ വണ്ടി എടുത്ത് എങ്ങോടോ ഒക്കെ പോയി. പോയി പോയി.. 4 മണി ആയപ്പോൾ ഒരു ചായ കടയിൽ നിർത്തി. ഒരു മലയുടെ താഴെ ആയിരുന്ന അത്‌….

ഒരു പ്രായമായ ഒരു അമ്മ ആണ് അത്‌ നടത്തുന്നത്… ഞങ്ങൾ ചായ കുടിച്.. അപ്പോൾ ആണ് ഞാൻ ഒരു ക്ഷേത്രത്തിന്റെ ബോർഡ് കണ്ടത് …

ഞാൻ ആാാ അമ്മയോട് ചോദിച്ചു മലയുടെ മുകളിൽ അമ്പലം ഉണ്ടോ….

ആഹ്ഹ് ഉണ്ട് കുറച്ചു മുകളിലേക്ക് പോണം….. അത്‌ കേട്ടതും അവൾ പറഞ്ഞു..

വാ നമ്മുക്ക് ഒന്ന് പോകാം…. അപ്പൊ ആ അമ്മ പറഞ്ഞു. ആഹ്ഹ് ഇപ്പൊ നട തുറന്നു കാണും. ചെല്ല്… കുറച്ചു മുകളിലോട്ട് കേറണം….. പൈസയും കൊടുത്തു ഞങ്ങൾ മാല കയറാൻ തീരുമാനിച്ചു….

അവൾ ചുരിദാറിന്റെ ഷാൾ ന്റെ അറ്റം കൂടി കേറ്റി. കേറാൻ റെഡി ആയി……

ആദ്യത്തെ ആവേശത്തിൽ തന്നെ. അവൾ ഓടി കേറി കുറച്ച് മുകളിൽ പോയി നിന്നു. ഞാൻ പയ്യെ നടന്ന് keri

അവിടെ രണ്ടു പേര് ഉണ്ടായിരുന്നു ഒരു പൂജാരിയും പിന്നെ ഒരു പയ്യനും…. ഞങ്ങൾ അമ്പലത്തിന്റെ ഉള്ളിൽ ചെന്ന്…

വഴിപാട് വല്ലതും ഉണ്ടോ… പൂജാരി ചോദിച്ചു…..

ചേട്ടാ ഞങ്ങൾ കുടിക്കാൻ കുറച്ചു വെള്ളം കിട്ടുമോന്ന് അറിയാൻ വന്നതാ….

പൂജാരി ആാാ പയ്യനോട് വെള്ളം കൊടുക്കാൻ പറഞ്ഞു അവൻ ഒരു കുടത്തിൽ ഞങ്ങൾക്ക് വെള്ളം കൊണ്ട് തന്നു……

അവൾ ആദ്യo വെള്ളം കുടിച്ചിട്ട് പൂജാരിയോട് എന്തൊക്കെയോ സംസാരിക്കുന്നുണ്ട്….

അത് കഴിഞ്ഞ് എന്റടുത്തു വന്ന് പോക്കറ്റിൽ നിന്നും പേഴ്സ് എടുത്തോണ്ട് പോയി പൂജാരിക്ക് കാശ് കൊണ്ടുത്തിട്ട് തിരിച്ചു വന്ന്.. എന്നിട്ട് എന്നോട് നാൾ ചോദിച്ചു…..

ഞാൻ :നാൾ വിശാഖം ആണെന്ന് അവർ പറഞ്ഞു കെട്ടിട്ടുള്ളത്. ബാക്കി ഞാൻ പറയണ്ടല്ലോ..

അത്‌ മതി. അവിടെ പോയി എന്തോ വഴിപാട് ഒക്കെ കഴിപ്പിച്ചു… കുറച്ചു കഴിഞ്ഞ് പ്രസാദം കൊണ്ട്ത ന്നു അതിൽ നിന്നും ചന്ദനം എടുത്ത് എനിയ്ക്ക് തൊട്ട് തന്നു..

പയ്യെ അമ്പലത്തിൽ നിന്നും പുറത്തിറങ്ങി ആ പാറയിൽ ഇരുന്നു… അവിടെ ഇരുന്നു നോക്കിയാൽ കുറെ സ്ഥാലങ്ങൾ ഒക്കെ കാണാം…

5 : 30 മണി ആയി… കുറച്ചു ആളുകൾ അപ്പോൾ അമ്പലത്തിൽ ലോട്ട് വന്നു… അപ്പോഴേക്കും ഞങ്ങൾ ഇറങ്ങാൻ തുടങ്ങി…. പകുതി ഇറങ്ങിയതും അവൾക്ക് കാല് വേദന എടുക്കുന്നു… എന്ന് പറഞ്ഞു…… നടക്കാൻ പറ്റില്ല എന്ന്…..

ഞാനും ആകെ തളർന്നു

ഞാൻ : വാ പയ്യെ ഇറങ്ങാം.

അവൾ ഓരോ സ്റ്റെപ്പും സമയം എടുത്തു ഇറങ്ങി..

ഞാൻ ചുറ്റിനും നോക്കി അവിടെ ഒന്നും ആരും ഇല്ല…

ഞാൻ : ഒരു കാര്യം ചെയ്യ്. എന്റെ മുതുകത്തു കേറിക്കോ…

കേൾക്കണ്ട താമസം അവൾ എന്റെ മുതുകിൽ കേറി കഴുത്തിൽ ചുറ്റി പിടിച്ചിരുന്നു…… കുറച്ചു നടക്കും പിന്നെ വീണ്ടും മുതുകിൽ കേറൂ അങ്ങനെ അങ്ങനെ ഞങ്ങൾ താഴെ എത്തി..

71622cookie-checkഎനിക്ക് നിന്നെ വിട്ടു പോകാൻ പറ്റില്ല…1

Leave a Reply

Your email address will not be published. Required fields are marked *