“ഊഹിച്ച് പറയ് അച്ചായാ…”!

Posted on

അവൾ വിളിച്ചു.

“യെസ് മാം…”

ശരത്തിന്റെ സ്വരം അവൾ കേട്ടു.

ജെന്നിഫർ മുഖമുയർത്തി നോക്കി.

റോൾ നമ്പർ പറഞ്ഞു കഴിഞ്ഞ് അവൻ ഒരു പുസ്തകം നിവർത്തി വെച്ച് അതിൽ
കണ്ണുംപൂട്ടിയിരിക്കയാണ്.

മനസ്സിനെ ശാന്തയാക്കി ജെന്നിഫർ ക്ലാസ്സ് ആരംഭിച്ചു.

റീ ഫണ്ട് എന്ന കോമിക് ഡ്രാമയാണ് ക്ലാസ്സ്. ആദ്യ ദിവസങ്ങളിലൊന്നാണ്. ഉഴപ്പാൻ
പാടില്ല. ജെന്നിഫർ പുസ്തകം വിടർത്തി തന്റെ സ്വതസിദ്ധമായ ശൈലിയിൽ ക്ളാസാരംഭിച്ചു.
കുട്ടികൾ ചിരിക്കാനും പ്രതികരിക്കാനും തുടങ്ങി. ഇടയ്ക്ക് അവൾ ശരത്തിന്റെ
മുഖത്തേക്കുനോക്കി.

നിർന്നിമേഷനായി തന്റെ വാക്കുകളിൽ ശ്രദ്ധിച്ചിരിക്കയാണ് അവൻ.

കണ്ണുകൾ നിറയെ പ്രകാശമാണ്.

മുഖത്തു കൃതജ്ഞതയോടെ അടയാളങ്ങൾ.

അവൻ പുഞ്ചിരിക്കാൻ ശ്രമിക്കുന്നുണ്ടോ?

ക്ലാസ്സ് കഴിഞ്ഞപ്പോൾ, വാതിൽക്കലെത്തിയപ്പോൾ ജെന്നിഫർ ശരത്തിനെ നോക്കി.

“ഒന്ന് പുറത്തേക്ക് വരൂ,”

ശരത്ത് എഴുന്നേറ്റു.

ക്ലാസ്സിൽ നിന്ന് അൽപ്പം മാറിയപ്പോൾ അവൾ തിരിഞ്ഞ് അവന് അഭിമുഖമായി നിന്നു.

“താങ്ക്സ് മോനെ,”

അവൾ പറഞ്ഞു. തന്റെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് ജെന്നിഫർ അറിഞ്ഞു.

ശരത്ത് കൈകൾ കൂപ്പി.

“താങ്ക്സ് ഞാനാണ് പറയേണ്ടത് മാം…”

അവൻ പറഞ്ഞു.

“ഈശ്വരൻ എനിക്കൊരു അവസരം തന്നതിന്…”

ജെന്നിഫർ അവന്റെ തോളിൽ സ്പർശിച്ചു.

“താങ്ക്സ് എഗൈൻ…”

അവൾ പറഞ്ഞു. പിന്നെ പുഞ്ചിരിച്ചു.

അവനും.
വൈകുന്നേരം മടക്കയാത്രയിൽ ജെന്നിഫർ ചിന്തിച്ചുകൊണ്ടിരുന്നത് ജോസഫിനോട് അന്ന് നടന്ന
കാര്യങ്ങൾ പറയാനോ വേണ്ടയോ എന്നാണ്.

എന്തിനാണ് ഒളിപ്പിക്കുന്നത്?

അസാധാരണമായി ഒന്നും ഉണ്ടായില്ലല്ലോ.

എന്നാലും കിടപ്പറയിൽ കൂടിയപ്പോൾ ശരത്ത് വന്നു പാമ്പിനെ കൊന്ന കാര്യം അവൾ മറച്ചു
വെച്ചു.

ആദ്യമായി അവൾക്ക് കുറ്റബോധം തോന്നി.

ശരത്തിന്റെ കാര്യം താനെന്തിനാണ് മറച്ചു വെച്ചത്?

അന്നുപക്ഷേ ജോസഫിന് നല്ല ക്ഷീണമുണ്ടായിരുന്നത് കൊണ്ട് അയാൾ വേഗമുറങ്ങിപ്പോയി.
അയാളുടെ പുറത്ത് മാറിടമമർത്തി, അയാൾ പിമ്പിൽ നിന്ന് കെട്ടിപ്പിടിച്ച് അവൾ കിടന്നു.

മനസ്സിലേക്ക് ബെന്നിയുടെ മുഖം ഓടിയെത്തി.

“ഡീ പെണ്ണെ നീ വരാതിരിക്കരുത് കേട്ടോ,”

“ഞാനെങ്ങും വരില്ല,”

“വന്നില്ലേൽ ഞാനാ ആൽമരത്തിന്റെ ചോട്ടിൽ നേരം വെളുക്കുവോളവും മഞ്ഞത്ത് നിക്കും,”

“അതിന് എനിക്കെന്നാ? ബെന്നിച്ചാ , ഞാൻ വരത്തില്ല കേട്ടോ,”

“പോടീ നീ വരും,”

“ഉവ്വ,”

അവന്റെ മുഖം മങ്ങി.

“എന്തിനാടാ?”

“നീ വരത്തില്ലല്ലോ..പിന്നെ എന്തിനാ?’

“ചുമ്മാ…ചുമ്മാ ഓർത്ത് കിടക്കാല്ലൊ..പറയെടാ..എന്നെത്തിനാ?”

“നിന്നെ കെട്ടിപ്പിടിക്കാൻ…”

“പിന്നേ..നടന്നതാ..ഒന്ന് പോ ചെറുക്കാ…”

“നിന്നെ ഉമ്മവെക്കാൻ,”

“ഉവ്വ ഉവ്വ..ഞാനങ്ങ് നിന്ന് തരുവല്ലേ!”

“നിന്റെ കയ്യീന്ന് ഉമ്മ മേടിക്കാൻ…”

പ്രതിഷേധിച്ച് പറയുമ്പോഴും തന്റെ ദേഹം ചൂടുപിടിച്ച്‌പൊങ്ങുകയായിരുന്നു. ശരീരം
ചൂടുള്ള നീരിൽ കുതിരുകയായിരുന്നു. അത് തന്നേക്കാൾ അവൻ മനസ്സിലാക്കിയിരുന്നു.

അന്ന് രാത്രി ഉറക്കത്തിൽ നിന്ന് താൻ ഞെട്ടിയുണർന്നു. ക്ളോക്കിലേക്ക് നോക്കിയപ്പോൾ
ചങ്കിടിച്ചു. ഈശോയെ! പന്ത്രണ്ട് മണി!

പതിനൊന്നിന് വരാനാണ് പറഞ്ഞിരുന്നത്. താനും സമയം നോക്കിയിരുന്നതാണ്. പക്ഷെ
ഉറങ്ങിപ്പോവുകയാണുണ്ടായത്.

തിടുക്കത്തിൽ, ശബ്ദം കേൾപ്പിക്കാതെ സമീപത്തുള്ള ആൽമരതിനടുത്തേക്ക് പോവുകയായിരുന്നു.

അകലെ നിന്ന് നോക്കിയപ്പോൾ അവിടെ ആരെയും കണ്ടില്ല.

ആദ്യം കരുതിയത് തന്നെ പറ്റിക്കാൻ മറഞ്ഞിരിക്കുകയാണ് എന്നാണു. പക്ഷെ
സമീപമെത്തിയപ്പോൾ അവന്റെ ഷർട്ടിൽ നിന്ന് തനിക്കെപ്പോഴും കിട്ടാറുളള പാരിജാതത്തിന്റെ
സുഗന്ധം.

പക്ഷെ അത് വന്നത് നിലത്ത് നിന്നാണ്.

പകച്ചു പോയി.

താഴെ, വലിയ ചൈനാ റോസ് പൂക്കളുടെ ഡിസൈനിലുള്ള ഷർട്ടിട്ട് നിലത്ത് കിടക്കുന്ന ബെന്നി!

സമീപം ഫണം വിടർത്തിയ നാഗം!
അൽപ്പം കഴിഞ്ഞാണ് ജെന്നിഫർ അറിയുന്നത് തന്റെ കണ്ണുനീർ വീണ് ജോസഫിന്റെ ഷർട്ട്
കുതിർന്നിരുന്നു. അതറിയാതെ അയാൾ ഗാഢ നിദ്രയിലാണ്.

“ക്ഷമിക്ക് എന്നോട്..”

അയാളുടെ പുറത്ത് ചുണ്ടുകൾ അമർത്തി അവൾ പറഞ്ഞു.

പിറ്റേ ദിവസം ക്ലാസ്സിൽ റോൾ വിളിക്കുമ്പോൾ ക്ലാസ്സിൽ ശരത്ത് ഉണ്ടായിരുന്നില്ല.

അവൾക്ക് ഉള്ളിൽ ഒരു നോവനുഭവപ്പെട്ടു.

എങ്കിലും അവളത് പുറത്ത് കാണിച്ചില്ല. ക്ളാസ്സെടുക്കുമ്പോൾ ഇടയ്ക്കൊക്കെ അവൾ
ആകാംക്ഷയോടെ വാതിക്കലേക്ക് നോക്കുന്നുണ്ടായിരുന്നു.

“എന്റെ മോനേ..എവിടെയാ നീ?”

അവളുടെ മനസ്സിടറി.

ബെല്ലടിച്ചപ്പോൾ ഉതസാഹമില്ലാതെ അവൾ പുറത്തേക്ക് നടന്നു.

സ്റ്റാഫ് റൂമിലേക്ക് തിരിഞ്ഞപ്പോൾ അവൾ ഒന്ന് നടുക്കത്തോടെ നിന്നു.

വരാന്തയുടെ അങ്ങേയറ്റത്ത് നിന്ന് ശരത്ത് ഒരദ്ധ്യാപകനോടൊപ്പം നടന്നു വരുന്നു. അവന്റെ
നേരെ ഓടിച്ചെല്ലാൻ അവൾ ആഗ്രഹിച്ചെങ്കിലും നിയന്ത്രിച്ചു അവൾ. ശരത്ത് നടന്ന്
അടുത്തെത്തിയപ്പോൾ അവൾ വിളിച്ചു.

“ശരത്ത്!”

അവൻ പെട്ടെന്ന് നിന്നു.

“സാർ, ഒരു മിനിറ്റ്…”

അവൻ കൂടെയുണ്ടായിരുന്ന അധ്യാപനോട് പറഞ്ഞു.

56482cookie-check“ഊഹിച്ച് പറയ് അച്ചായാ…”!

Leave a Reply

Your email address will not be published. Required fields are marked *