“ഊഹിച്ച് പറയ് അച്ചായാ…”!

Posted on

“അത് ഓടിക്കാൻ ഡ്രൈവറെ വെക്കേണ്ടിവരും,”

“എന്ന് വെച്ചാ?”

ഷെഡിൽ സ്‌കൂട്ടർ പാർക്ക് ചെയ്യവേ നളിനി ചോദിച്ചു.

“എന്റെ മാഡം, എനിക്ക് ഒരു സൈക്കിൾ ഓടിക്കാൻ പോലുമറിയില്ല…”

നളിനി ചിരിച്ചു.

“അത് സാരമില്ല..നമുക്ക് പടിക്കാന്നെ…”
അവരിരുവരും ഓഫിസിലേക്ക് കയറി. രജിസ്റ്ററിൽ ഒപ്പിട്ട് കഴിഞ്ഞ് സ്റ്റാഫ് റൂമിലേക്ക്
പോയി.

“ബസ്സേന്നെ മുള്ളാൻ മുട്ടി നിക്കുവാ…”

സ്റ്റാഫ്‌ റൂമിലെത്തി കഴിഞ്ഞ് ജെന്നിഫർ പറഞ്ഞു.

“ഞാനൊന്ന് വാഷ് റൂമിൽ പോയേച്ചും വരാം,”

“കമ്പനി വേണോ?”

നളിനി ചിരിച്ചുകൊണ്ട് ചോദിച്ചു.

“മൂത്രകമ്പനി..?”

“ഹഹ..ഇപ്പോൾ വേണ്ട…”

ജെന്നിഫറും ചിരിച്ചു.

കതകിന് ഓടാമ്പലില്ല.

യൂറോപ്പ്യൻ സീറ്റൊക്കെയുണ്ട്. പക്ഷെ കതകിന് ആകെയുള്ളത് കൊളുത്താണ്. ഈയടുത്തയിടെയാണ്
പണി കഴിഞ്ഞത്. ഓടാമ്പലൊക്കെ അടുത്തുതന്നെ ഫിറ്റ് ചെയ്യുമെന്ന് നളിനി പറഞ്ഞിരുന്നു.

ടോയിലറ്റിൽ കയറി സീറ്റിലിരുന്നപ്പോൾ കാൽമുട്ടിന് അൽപ്പം വേദന തോന്നി. ഇന്നലത്തെ
പ്രകടനത്തിന്റെ അടയാളം. അവൾ പുഞ്ചിരിച്ചു. ഇപ്പോൾ ബന്ധപ്പെട്ടുകഴിയുമ്പോൾ അത് തുടരെ
ഉണ്ടാവുന്നു. എങ്ങനെ ഉണ്ടാകാതിരിക്കും? വയസ്സ് നാൽപ്പത് കഴിഞ്ഞില്ലേ? ഇപ്പോഴും
ചെറുപ്പക്കാരെപ്പോലെ കിടപ്പറയിൽ പെരുമാറണമെന്നാഗ്രഹിച്ചാൽ ഇതിലപ്പുറം വരില്ലേ?

പക്ഷെ അച്ചായൻ വിളിക്കുമ്പോൾ തനിക്ക് നിയന്ത്രിക്കാൻ കഴിയില്ല. ആ തലോടലും
ചുംബനവുമൊക്കെ ഏറ്റുകഴിഞ്ഞാൽ പരമാവധി സുഖം നൽകാനാണ് താൻ എപ്പോഴുമാഗ്രഹിക്കാറ്.

ടോയിലറ്റ് സീറ്റിൽ നിന്നും എഴുന്നേറ്റ് കഴുകി പാന്റി വലിച്ചുകയറ്റി മുമ്പോട്ട്
നോക്കുമ്പോൾ പിശാചിനെ കണ്ടതുപോലെ ജെന്നിഫർ അലറി വിളിച്ചു.

ഫണം വിടർത്തി ഉഗ്രരൂപിയായ ഒരു മൂർക്കൻ!

ജെന്നിഫർ അലമുറയിട്ടു കരഞ്ഞു. ഒരു പഴുതാരയെ കണ്ടാൽപ്പോലും ദേഹം വിറയ്ക്കുന്ന
പ്രകൃതമാണ്. പാറ്റയേയോ പല്ലിയെയോ കണ്ടാൽപ്പോലും നിലവിളിക്കുന്ന പ്രകൃതം.

അപ്പോഴാണ് മുമ്പിൽ മൂർക്കൻ നിൽക്കുന്നത്!

ഏത് നിമിഷവും അവൻ തന്റെ നേരെ ചീറിയടുക്കും.

തന്റെ കാലിൽ കൊത്തും.

ആരുമറിയില്ല.

ബാത്ത്റൂമിന്റെ പരിസരത്ത് ആരെങ്കിലും വന്നാൽ തന്നെ കൊളുത്തിട്ടത് കൊണ്ട് അകത്ത്
കയറാൻ പറ്റില്ല.
തന്റെ ദേഹം കുഴയുന്നത് പോലെയും താൻ തളർന്നു വീഴാൻ പോകുന്നത് പോലെയും അവൾക്ക്
തോന്നി. ശബ്ദിക്കാനുള്ള ശക്തി നഷ്ടപ്പെടുന്നത് അവൾ അറിഞ്ഞു. എങ്കിലും
സർവശക്തിയുമെടുത്ത് അവൾ ഒന്നുകൂടി അലറി നിലവിളിച്ചു.
കണ്ണുകൾ അടയുന്നത് പോലെയും ബോധം മറയുന്നത് പോലെയും ജെന്നിഫറിന് തോന്നി. കാലം
പുറകിലേക്ക് ഒരു റോളർ കോസ്റ്റർ റൈഡ് നടത്തുന്നു. ബാത്റൂമിന്റെ ഇളം പിങ്ക് നിറം
അപ്രതക്ഷ്യമാകുന്നു. പകരം ഒരാൽമരം കടന്നുവരുന്നു. ചുറ്റും നിലവും. അവിടെ ഫണം
വിടർത്തി നിൽക്കുന്ന രാജവെമ്പാല!

അടുത്ത നിമിഷം പുറത്ത് ശക്തിയായ ഒരു ശബ്ദവും അതിനെ തുടർന്ന് കതകിന്റെ കൊളുത്ത്
പറിഞ്ഞു താഴെ വീഴത്തക്ക വിധത്തിൽ കതക് തകർന്ന് തുറക്കപ്പെടുന്നതിന്റെ ശബ്ദവും
കേട്ടു.

മുമ്പിൽ ശരത്ത് നിൽക്കുന്നു!

“എന്താ മാഡം?”

ഭയം നിറഞ്ഞ കണ്ണുകളോടെ അവൻ ചോദിച്ചു.

അവൾ ഒന്നും മിണ്ടാതെ മുമ്പിലേക്ക് നോക്കി. അതിന് മുമ്പേ തന്നെ ശരത്ത് പാമ്പിനെ
കണ്ടിരുന്നു. ആ നിമിഷം അവനെയും ഭയം പിടികൂടി. ഒരുവേള ഭയപ്പെട്ടോടണമെന്നു അവൻ
ചിന്തിക്കുന്നത് പോലെയും തോന്നി.

“എന്റെ ഭഗവതീ!”

അവൻ വിറച്ചുകൊണ്ട് പറഞ്ഞു.

പക്ഷെ അടുത്ത നിമിഷം തീരുമാനിച്ചുറപ്പിച്ചത് പോലെ കുനിഞ്ഞ്, നിലത്തിരുന്ന
പ്ലാസ്റ്റിക് ബക്കറ്റെടുത്ത് കണ്ണുംപൂട്ടി നാഗത്തിന്റെ ഫണം നോക്കി അവൻ ആഞ്ഞടിച്ചു.

തരംഗചലങ്ങളോടെ കുറെ സമയം വിറപൂണ്ടെങ്കിലും അവസാനം അതിന്റെ ദേഹം നിശ്ചലമായി.

“മാം..വേഗം വേഗം പുറത്തിറങ്ങ്…”

അവൻ പറഞ്ഞു.

പക്ഷെ അപ്പോഴും ചലിക്കാനാവാതെ ഭയന്ന് തരിച്ച് നിൽക്കുകയായിരുന്നു ജെന്നിഫർ.

അവളുടെ അവസ്ഥ മനസ്സിലാക്കി അവൻ അവളെ കൈക്കുപിടിച്ച് പെട്ടെന്ന് പുറത്തെത്തിച്ചു.

അപ്പോഴേക്കും ചില കുട്ടികളും അധ്യാപകരും അങ്ങോട്ടോടി വന്നു.

“എന്താ എന്താ ശരത്തേ? എന്താ ടീച്ചറെ?”

ചിലർ തിരക്കി.

“ഒന്നുമില്ല…”

ശരത്ത് വിശദീകരിച്ചു.

“മാഡം വാഷ്റൂമിലെത്തി…കയറുന്നതിന് മുമ്പ് വാഷ്റൂമിന്റെ മുമ്പിൽ പാമ്പിനെക്കണ്ടു…ഞാൻ
സ്പോട്ട്സ് സ്റ്റോറിലേക്ക് വരുവാരുന്നു…അടിച്ചുകൊന്നു…”

“എന്നിട്ട് പാമ്പ് അകത്താണല്ലോ ശരത്തേ,”

പ്യൂൺ മുകുന്ദൻ ചോദിച്ചു.

“അടികൊണ്ട പുളഞ്ഞ് അകത്തേക്ക് പാഞ്ഞു കയറിയതാ…”

അതിനിടയിൽ നളിനി വന്ന് ജെന്നിഫറി കൂട്ടിപ്പിടിച്ച് സ്റ്റാഫ്‌ റൂമിലേക്ക്
കൊണ്ടുപോയി.

“മാഡത്തിനെ ഇപ്പഴും വിറയ്ക്കുവാണല്ലോ…അതിനെ കൊന്നില്ലേ? പിന്നെന്താ?”

ആരോ പറഞ്ഞു.

ജെന്നിഫർ ചിരിക്കാൻ ശ്രമിച്ചു.

56482cookie-check“ഊഹിച്ച് പറയ് അച്ചായാ…”!

Leave a Reply

Your email address will not be published. Required fields are marked *