“ഊഹിച്ച് പറയ് അച്ചായാ…”!

Posted on

ശബ്ദത്തിൽ ഒട്ടും സൗമ്യത വരുത്താതെ ജെന്നിഫർ അവനോട് പറഞ്ഞു.

“അത്…”

അവൻ നിസ്സഹായതയോടെ ജെന്നിഫറെ നോക്കി.

“ഒന്ന് ചെല്ല് മാഡം …ആ കുട്ടിക്ക് എല്ലാവരുടെയും പ്രസൻസിൽ പറയാനാവാത്തത്
വല്ലതുമാണെങ്കിൽ…”

“അതിന് ഇതെന്റെ ഫസ്റ്റ് ഡേയലല്ലേ മാഡം?”

ജെന്നിഫർ നളിനിയെ നോക്കി.

ഇനി ഇവിടെ വെച്ച് പറയാനനുവദിച്ചാൽ എന്താവും ഇവന് പറയാനുണ്ടാവുക? നളിനി ടീച്ചറും
മഹേഷ് സാറും ഒക്കെക്കേട്ടാൽ പ്രശ്നമായെങ്കിലോ..?

ജെന്നിഫർ എഴുന്നേറ്റു.

വാതിൽക്കലേക്ക്‌ചെന്നു.

“എന്താ?”

സ്വരം പരമാവധി പാരുഷ്യമാക്കി അവൾ ചോദിച്ചു.

“മാഡം..ഒന്നങ്ങോട്ട്…”

അവൻ ഒരു മൂലയിലേക്ക് നോക്കി.

അവൾ ഒന്ന് സംശയിച്ചു. പിന്നെ രഞ്ജിത്തിനെ നോക്കി.

“ഉം!…വാ!”

അവൾ അങ്ങോട്ട് നടന്നു.

അവർ കെമിസ്ട്രി ലാബും സ്പോട്ട്സ് സാധനങ്ങളും വെച്ചിരിക്കുന്ന സ്റ്റോറിന്റെ
ഭാഗത്തുമെത്തി. ചുറ്റുവട്ടത്തൊന്നും ആരുമില്ല. ക്ലാസ്സ് മുറികളുള്ള ഭാഗമല്ല അത്.

അവിടെയെത്തിയതും ശരത്ത് നിലത്തേക്ക് വീണ് രണ്ടുകൈകളും അവളുടെ പാദത്തിൽ
അമർത്തിപിടിച്ചു.

അപ്രതീക്ഷിതമായ ആ നീക്കത്തിൽ ജെന്നിഫർ ആദ്യമൊന്ന് പകച്ചു. പിന്നെ ചുറ്റും നോക്കി.
അവൾക്ക് എന്ത് ചെയ്യണമെന്ന് മനസ്സിലായില്ല. പെട്ടെന്നാണ് തന്റെ പാദങ്ങൾ രണ്ടും
നനഞ്ഞുകുതിരുന്നത് അവൾ കാണുന്നത്.

“എഴുന്നേൽക്ക്…”

കടുത്ത സ്വരത്തിൽ അവൾ പറഞ്ഞു.

മറുപടിയായി ഉച്ചതിലുള്ള തേങ്ങലാണ് അവൾ കേട്ടത്.

തേങ്ങലിന്റെ ദൈന്യത അവളെ ഉലച്ചു.

“എഴുന്നേൽക്കൂ കുട്ടി.ആരെങ്കിലും ഇപ്പോൾ ഇങ്ങോട്ട് വരും…”

അവൾ ചുറ്റും നോക്കിക്കൊണ്ട് പറഞ്ഞു.

“ക്ഷമിക്ക് മാഡം ..ക്ഷമിക്ക്…”

കരച്ചിലിനിടയിൽ അവൻ പറഞ്ഞു.

ചൂടുള്ള കണ്ണുനീർക്കണങ്ങൾ പാദസരമണിഞ്ഞ അവളുടെ പാദത്തിൽ വീണ്ടും വീണ്ടും വീണു.
“ആരോടും ഞാൻ ..അങ്ങനെ ഇതുവരെ..ക്ഷമിക്ക് മാഡം…”

അവൻ മുഖമുയർത്തി അവളെ നോക്കി.

അവന്റെ രൂപഭംഗിയുള്ള മുഖം മുഴുവൻ കണ്ണുനീർ നിറഞ്ഞിരുന്നു.

ജെന്നിഫറിന്റെ ഉള്ളുലഞ്ഞിരുന്നു.

“കുട്ടീ വേഗം എഴുന്നേൽക്ക് ആരെങ്കിലും ഇപ്പോൾ ഇങ്ങോട്ട് വരും…”

പരിസ്ഥിതിയുടെ ഗൗരവം അവനു മനസിലായി എന്ന് തോന്നുന്നു.

പെട്ടെന്ന് എഴുന്നേറ്റു.

“കണ്ണും മുഖവും ഒക്കെ ശരിക്ക് തുടച്ചു കളയൂ..എന്നിട്ട് ക്‌ളാസിൽ പോകൂ…”

മുഖത്ത് സൗഹൃദം വരുത്തി അവൾ പറഞ്ഞു.

ശരത്ത് കൈകൂപ്പിക്കൊണ്ട് പിന്തിരിഞ്ഞു.

“എന്തായിരുന്നു മാഡം?”

സ്റ്റാഫ് റൂമിൽ തിരിച്ചെത്തിയപ്പോൾ നളിനി ചോദിച്ചു.

56482cookie-check“ഊഹിച്ച് പറയ് അച്ചായാ…”!

Leave a Reply

Your email address will not be published. Required fields are marked *